ജയരാജനോട് കലിപ്പിച്ച് പിണറായി; രാജിക്കത്ത് ഗവർണർക്ക് കൈമാറുമെന്നും മുഖ്യമന്ത്രി

ബാബുവിന്റെ രാജിക്കത്ത് ഉമ്മന്‍ചാണ്ടി പോക്കറ്റിലിട്ട് നടന്നതു പോലെ പിണറായിയും ചെയ്യുമോ ? - ജയരാജന്റെ രാജിക്കത്ത് ആരുടെ കൈയില്‍

   ep jayarajan , pinarayi vijyan , CPM , kodiyeri balakrishnan ഇപി ജയരാജന്‍ , പിണറായി വിജയൻ , സിപിഎം സെക്രട്ടറിയേറ്റ് , ജയരാജന്റെ രാജി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (16:37 IST)
ബന്ധുനിയമന വിവാദത്തിൽ ആരോപണ വിധേയനായ വ്യവസായമന്ത്രി ഇപി ജയരാജന്റെ രാജിക്കത്ത് കിട്ടിയതായും കത്ത് ഉടൻ തന്നെ ഗവർണർക്ക് കൈമാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ഗവർണറുടെ സമയം ചോദിച്ചിട്ടുണ്ട്. ഉടൻ തന്നെ കൈമാറും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അഴിമതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി അധികാരത്തിലെത്തിയ സർക്കാറിന്റെ ഭാഗമായ ഒരു മന്ത്രി ഇത്തരത്തിൽ തുടരുന്നത് ജനങ്ങൾക്കിടയിൽ തെറ്രായ സന്ദേശം നൽകുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായാണ് വിവരം.

ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയരാജന്‍ രാജിക്ക് സന്നദ്ധത അറിയിച്ചത്. ബന്ധുനിയമന വിഷയത്തിൽ കടുത്ത വിമർശനമുയർന്നതിന്റെ പശ്ചാത്തലത്തിൽ ജയരാജനോട് രാജിവയ്ക്കാൻ സംസ്‌ഥാന സെക്രട്ടറിയേറ്റ് നിർദേശിക്കുകയായിരുന്നു. വിജിലൻസ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യവും കണക്കിലെടുത്താണ് ഈ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :