വിവാദങ്ങളുടെ തോഴനായ ജയരാജനെ കൈവിടാന്‍ പിണറായിക്ക് ഒരു മടിയുമില്ലായിരുന്നു

ജയരാജനെ കൈവിടാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു

   epa jayarajan , pinarayi vijyan , kodiyeri balakrishnan , പിണാറായി വിജയന്‍ , ഇപി ജയരാജന്‍ , കോടിയേരി ബാലകൃഷ്‌ണന്‍ , മന്ത്രിസഭ
കണ്ണൂർ/തിരുവനന്തപുരം| jibin| Last Modified വെള്ളി, 14 ഒക്‌ടോബര്‍ 2016 (14:15 IST)
തെറ്റു കണ്ടാൽ മുഖം നോക്കാതെ പറയുകയും തിരുത്തിക്കുകയും ചെയ്യുന്ന കര്‍ക്കശക്കാരനായ മുഖ്യമന്ത്രിയാണ് പിണാറായി വിജയന്‍ എന്ന് ഒരിക്കല്‍ കൂടി വ്യക്തമായി. ബന്ധുനിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്‌ടമാക്കുമെന്ന് മനസിലാക്കിയ മുഖ്യമന്ത്രി തന്നെ ഇപിയോട് രാജി ആവശ്യപ്പെടുകയായിരുന്നു.

വിവാദമായ ബന്ധുനിയമന വിഷയത്തില്‍ മന്ത്രിസഭയിലെ രണ്ടാമനും അടുപ്പക്കാരനുമായ ജയരാജനെ കൈവിടാന്‍ പിണറായിക്ക് ഒരു മടിയുമില്ലായിരുന്നു. സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന ഒരു നീക്കത്തിനും മുഖ്യമന്ത്രി ഒരുക്കമായിരുന്നില്ല. ഇതിന്റെ ഭാഗമായിട്ടാണ് വിവാദം കത്തി നിന്നപ്പോഴും ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി രംഗത്തു വരാതിരുന്നത്.

ഇപിക്ക് പിന്തുണയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള നേതാക്കളും ഇപി തുടരരുതെന്ന് അഭിപ്രായമുള്ളവരാണ്. സർക്കാരിന്റെ പ്രതിച്ഛായക്ക് തന്നെയാണ് മുഖ്യമന്ത്രിയും കണ്ണൂർ പാർട്ടി നേതൃത്വവും പ്രഥമ പരിഗണന നൽകുന്നത്. സംഘടനാപരമായും ഇപിയെ സംരക്ഷിക്കാനാവുന്നതല്ല കണ്ണൂർ സിപിഎം നേതൃത്വത്തിന്റെ സ്ഥിതി.





ജയരാജന്‍ എന്നും വിവാദങ്ങളുടെ തോഴന്‍:-

അന്നും ഇന്നും വാദങ്ങളുടെ തോഴനായിരുന്നു ഇപി ജയരാജന്‍. വയൽ നികത്തി കൊട്ടാര തുല്ല്യമായ വീട് പണിതുവെന്ന വിവാദമായിരുന്നു ഇപിയെ ആദ്യം വേട്ടയാടിയത്. പറശിനിക്കടവ് വിസ്‌മയ പാര്‍ക്ക് വിഷയത്തിലും അദ്ദേഹത്തിന് തിരിച്ചടികള്‍ ഏറ്റുവാങ്ങേണ്ടി വന്നു.

സാന്റിയാഗോ മാർട്ടിനിൽ നിന്നു പണം വാങ്ങിയെന്ന ആരോപണം ശക്തമായി നില്‍ക്കുമ്പോഴായിരുന്നു പാര്‍ട്ടി പ്ളീനത്തില്‍
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനിൽ നിന്നു ജയരാജന്‍ പരസ്യം വാങ്ങിയത്. ഒടുവിൽ പണം തിരികെ നൽകി മുഖം രക്ഷിക്കുകയായിരുന്നു പാര്‍ട്ടി.

പണ്ടുകാലത്തെ പോലെ കട്ടൻചായയും പരിപ്പ് വടയും കഴിച്ചു നടന്നാൽ പാർട്ടി വളർത്താൻ കഴിയില്ലെന്ന ഇ.പിയുടെ പ്രസ്താവനയും വിവാദത്തിലായി. പിണറായി വിജയന്‍ സര്‍ക്കാരില്‍ മന്ത്രിപദത്തില്‍ എത്തിയതോടെ പിന്നീട് അഞ്ജു ബോബി വിഷയത്തിലും മുഹമ്മദ് അലിയുടെ മരണ വാര്‍ത്തയിലും ഇപി വിവാദ നായകനായി. അവസാനം ബന്ധുനിയമന വിഷയത്തില്‍ അകപ്പെട്ടതോടെ ജയരാജന് രാജിവെക്കേണ്ടി വരുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :