മാണിയേയും ബാബുവിനേയും പൂട്ടിയ ജേക്കബ് തോമസ് ജയരാജനെ പൂട്ടുമോ ?

ഇപിയെ രക്ഷിക്കേണ്ടതാര് ?; ജേക്കബ് തോമസ് ജയരാജനെ പൂട്ടും - കാരണങ്ങള്‍ പലത്!

  ep jayarajan , CPM , pinarayi vijayan , jacob thomas , vigilance , kodiyeri balakrishnan , വിജിലന്‍സ് , ബന്ധുനിയമനം , ഇപി ജയരാജന്‍ , പികെ സുധീര്‍ , ജേക്കബ് തോമസ് , പി കെ ശ്രീമതി , പിണറായി വിജയന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 12 ഒക്‌ടോബര്‍ 2016 (16:46 IST)
ബന്ധുനിയമന വിവാദം പാര്‍ട്ടിയില്‍ കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വ്യവസായമന്ത്രി ഇപി ജയരാജനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം ഉറപ്പായി. വിജിലന്‍സിന്റെ നിയമോപദേശകരാണ് വിഷയത്തില്‍
അന്വേഷണം അനിവാര്യമാണെന്ന നിഗമനത്തിലെത്തിയത്.

നിയമോപദേശം നാളെ വിജിലന്‍സ് ഡയറക്‍ടര്‍ ജേക്കബ് തോമസിന് കൈമാറും. ഇതിന് ശേഷം ഇപി ജയരാജനെതിരെയുള്ള നടപടികള്‍ വിജിലന്‍‌സ് ആരംഭിക്കും.

നിശ്ചിത യോഗ്യതകള്‍ മറികടന്ന് ജയരാജന്റെ ബന്ധുവും പികെ ശ്രീമതിയുടെ മകനുമായ പികെ സുധീറിനെ കെഎസ്‌ഐഇ എംഡിയാക്കാന്‍ തീരുമാനിച്ചതാര് , സുധീറിന് യോഗ്യതയില്ലെങ്കില്‍ എങ്ങനെ സര്‍ക്കാര്‍ ഉത്തരവിറങ്ങി ഈ വിഷയങ്ങളില്‍ പരിശോധന വേണമെന്നാണ് നിയമപദേശം.

മുഖ്യമന്ത്രി പിണറായി വിജയനും ജയരാജനെ കൈവിട്ട സാഹചര്യത്തില്‍ ജേക്കബ് തോമസ് പിടിമുറുക്കാന്‍ സാധ്യത കൂടുതലാണ്. സര്‍ക്കാരിന് വന്ന കളങ്കം മാറാന്‍ അന്വേഷണം വേണമെന്നും വേണ്ടിവന്നാല്‍ ജയരാജനെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നുമാണ് പാര്‍ട്ടിയില്‍ നിന്നുയരുന്ന ശബ്ദം.

അതേസമയം, വിജിലന്‍സ് തീരുമാനം
പ്രതികൂലമായാല്‍ ജയരാജന്റെ രാജിക്ക് സമ്മര്‍ദ്ദമേറും. സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മറ്റന്നാള്‍ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ പരിഗണിക്കും.

അതിനിടെ വ്യവസായ വകുപ്പില്‍ നടത്തിയ എല്ലാ നിയമനങ്ങളുടേയും വിശദാംശങ്ങള്‍ നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വ്യവസായ മന്ത്രി ജയരാജനോട് ആ‍വശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :