1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kanam rajendran press meeting

സ്വാശ്രയ കരാര്‍: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ രംഗത്ത്

സ്വാശ്രയ കരാർ ഉണ്ടാക്കിയത് ആര്‍ക്കുവേണ്ടി ?; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ രംഗത്ത്

kanam rajendran
പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കിയ സ്വാശ്രയ കരാറിൽ സർക്കാരിനെതിരേ വിമർശനവുമായി സിപിഐ രംഗത്ത്. വേണ്ടത്ര ഗൃഹപാഠം ചെയ്തതിനുശേഷമാണ് സ്വാശ്രയ കരാർ ഉണ്ടാക്കിയതെന്ന അഭിപ്രായമില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

പഴുതടച്ച കരാറാണ് ഇതെന്ന് അഭിപ്രായമില്ല. സ്വാശ്രയ മാനേജ്മെന്റുകളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുന്ന കാര്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലോചിക്കണമെന്നും കാനം ആവശ്യപ്പെട്ടു. കാനത്തിന്റെ പ്രസ്‌താവന ഇടതു ചേരിയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
അടുത്ത ലേഖനം
യെമനില്‍ വ്യോമാക്രമണം: 140 പേര്‍ കൊല്ലപ്പെട്ടു, അഞ്ഞൂറിലധികം പേര്‍ക്ക് പരുക്ക്