അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കൊവിഡ്, 162 പേർക്ക് രോഗമുക്തി, സമ്പർക്കം വഴി 144 പേർക്ക് രോഗം
- തിരുവനന്തപുരത്തെ കണ്ടെയിന്മെന്റ് സോണുകളിലെ പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കളക്ടര്‍
- തലസ്ഥാനത്ത് രണ്ട് പോലീസുകാർക്ക് കൂടി കൊവിഡ്, ഇന്നും ഡ്യൂട്ടിക്കെത്തി, ആശങ്ക
- ആലപ്പുഴയില്‍ കൊവിഡ് പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം അധ്യാപകരെ കൂടി നിയോഗിക്കാന്‍ ഉത്തരവായി; ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം നടപടി എടുക്കും
- സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം, ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു, ഉറവിടം വ്യക്താമല്ല
എഞ്ചിനിയറിംഗ്, മെഡിക്കൽ എൻട്രൻസ് പരീക്ഷ 16ന് തന്നെ, എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് മുഖ്യമന്ത്രി
പതിനാറാം തീയ്യതി നടക്കുന്ന മെഡിക്കൽ,എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. റെഡ് സോൺ മേഖലകളിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അവർക്കായി പ്രത്യേക സെന്റർ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഒരു ലക്ഷത്തി പന്ത്രണ്ടായിരം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക. വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും.നേരത്തെ ഏപ്രിൽ 20, 21 തീയതികളിൽ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്.