തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വിരണ്ട ആന ഡോക്ടറിനെ കുത്തിക്കൊന്നു

പത്തനംതിട്ട| vishnu| Last Updated: ഞായര്‍, 11 ജനുവരി 2015 (17:14 IST)
ഇട‌ഞ്ഞ ആനയെ മയക്കുവെടി വയ്ക്കാനെത്തിയ ഡോക്ടറെ കുത്തിക്കൊന്നു.
എലിഫന്റ് സ്‌ക്വാഡിലെ അംഗം ഡോ. സി.ഗോപകുമാറാണ് മരിച്ചത്. കോട്ടാങ്ങല്‍ ഗംഗാ പ്രസാദ്‌ എന്ന ആനയാണ് ഗോപകുമാറിനെ കുത്തിയത്. ഇടഞ്ഞ ആനയെ സാഹസികമായി തളയ്‌ക്കുന്നതിനിടെയാണ്‌ ഡോ. ഗോപകുമാറിന്‌ കുത്തേറ്റത്‌. ഉടന്‍ തന്നെ ആശുപത്രിയിലേയ്‌ക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.

ഇടഞ്ഞ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ ഉച്ചയ്‌ക്ക് 11 മണിയോടെയാണ്‌ ഡോക്‌ടര്‍ ഗോപകുമാര്‍ സ്‌ഥലത്തെത്തിയത്‌. ഒരു തവണ വെടി വച്ചെങ്കിലു മയങ്ങാതെ ആന വിരണ്ടോടി. തുടര്‍ന്ന്‌ ബൈക്കില്‍ പിന്തുടര്‍ന്ന്‌ മയക്കുവെടി വെയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഡോക്‌ടര്‍ക്ക്‌ നേരെ തിരിയുകയായിരുന്നു. അപ്രതീക്ഷിതമായി ആന നടത്തിയ ആക്രമത്തില്‍ ഗോപകുമാറിന് ഒഴിഞ്ഞുമാറാന്‍ സാധിച്ചില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :