1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Election Tkiruvananthapuram Localbody

കള്ളവോട്ട്: തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

Election
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ ഇന്ന് തിരുവനന്തപുരത്ത് ഒരാള്‍ കള്ളവോട്ടുമായി ബന്ധപ്പെട്ട പോലീസ് പിടിയിലായി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പാളയം വാര്‍ഡിലെ ബൂത്തില്‍ നിന്നാണ് മുസ്തഫ എന്നയാളെ പോലീസ് അറസ്‌റ് ചെയ്തത്.
 
കള്ളവോട്ട് ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചു എന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ ഇയാള്‍ക്കെതിരെ പരാതിപ്പെട്ടു. ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍ പോലീസിനെ വിളിച്ചു വരുത്തി അറസ്‌റ്  ചെയ്യാന്‍  ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടി ഉണ്ടായത്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് 5032 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 31 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ശതമാനം