അനുബന്ധ വാര്‍ത്തകള്‍
- കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് ശോഭാ സുരേന്ദ്രൻ: കടകംപള്ളിക്കെതിരെ മത്സരിക്കുന്നത് വിശ്വാസികൾക്ക് വേണ്ടി
- മുരളീധരൻ മത്സരിക്കുന്നത് തൊഴിലാക്കിയ ആൾ: പരിഹാസവുമായി വി ശിവൻകുട്ടി
- ശോഭാ സുരേന്ദ്രൻ മത്സരിക്കുമെന്ന് കെ സുരേന്ദ്രൻ, കഴക്കൂട്ടം സീറ്റ് തന്നെ നൽകിയേക്കും
- ബിജെപി നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; രണ്ടിടത്ത് കെ സുരേന്ദ്രന് മത്സരിക്കും
- കെ മുരളീധരന് കോണ്‍ഗ്രസിലെ നട്ടെല്ലുള്ള നേതാവെന്ന് കെ സുരേന്ദ്രനും ഏത് മണ്ഡലത്തിലും ശക്തനെന്ന് ഉമ്മന്‍ ചാണ്ടിയും
കോന്നിയില്‍ 2 ദിവസം വരും, പിന്നെ മഞ്ചേശ്വരത്തേക്ക് പോകും; പറന്നുനടക്കാന് സുരേന്ദ്രന്
രണ്ടുദിവസം വീതം സ്വന്തം മണ്ഡലങ്ങളില്‍ പ്രചരണം നടത്താന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. താന്‍ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും രണ്ടുദിവസം വീതം പ്രചരണത്തിറങ്ങുകയാണ് സുരേന്ദ്രന്റെ പദ്ധതി.
ഇതിനായി പാര്‍ട്ടി ഹെലികോപ്ടര്‍ അനുവദിച്ചുകഴിഞ്ഞു. രണ്ടുദിവസം കോന്നിയില്‍ പ്രചരണം കഴിഞ്ഞാല്‍ പിന്നെ മഞ്ചേശ്വരത്തേക്ക് പറക്കും. അവിടെ രണ്ടുദിവസം നിന്നശേഷം വീണ്ടും കോന്നിയിലേക്ക്.
ഇതിനിടയില്‍ മറ്റ് മണ്ഡലങ്ങളിലേക്കും സുരേന്ദ്രന് പോകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഹെലികോപ്ടറില്ലാതെ പറ്റില്ല.