അനുബന്ധ വാര്‍ത്തകള്‍
- ബിജെപിയിലും അതൃപ്തി പരസ്യമാകുന്നു, ശോഭാ സുരേന്ദ്രന്റെ പരാതി കേൾക്കണമായിരുന്നുവെന്ന് ഒ രാജഗോപാൽ
- ഹരേ റാം എന്നല്ല, ഹരേ കൃഷ്ണകുമാർ എന്ന് പറയണം, വിജയാഹ്ളാദത്തിൽ സിപിഎം നേതാവ് നടത്തിയ പ്രസംഗം വിവാദത്തിൽ (വീഡിയോ)
- എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് ലീഗ് വിമതൻ, കൊച്ചി കോർപ്പറേഷനും എൽഡിഎഫ് ഭരിച്ചേക്കും
- കോൺഗ്രസ്സ് വിമതൻ ഇടതിനൊപ്പം: തൃശൂർ കോർപ്പറേഷനിൽ ഭരണമുറപ്പിച്ച് എൽഡിഎഫ്
- തെരെഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങള്‍
പത്തനംതിട്ട: എല്‍.ഡി.എഫിന് ഓമല്ലൂര്‍ പോയപ്പോള്‍ മൈലപ്ര കിട്ടി
പത്തനംതിട്ട: ജില്ലാ രൂപീകരണത്തിന് ശേഷം ആദ്യമായി ഓമല്ലൂര്‍ പഞ്ചായത്തു ഭരണം എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫിന് ലഭിച്ചു. എന്നാല്‍ യു.ഡി.എഫ് കൈവശം വച്ചിരുന്ന മൈലപ്രായാവട്ടെ എല്‍.ഡി.എഫിനും ലഭിച്ചു.
ഓമല്ലൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 14 സീറ്റുകളില്‍ 7 എണ്ണം കോണ്‍ഗ്രസ് വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ഭരണകക്ഷിയായിരുന്ന സി.പി.എമ്മിന് 5 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ട് സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചു.
അതെ സമയം ഓമല്ലൂര്‍ നഷ്ടമായെങ്കിലും ആദ്യമായി മൈലപ്ര പിടിക്കാന്‍ കഴിഞ്ഞത് നേട്ടമായി കരുതുന്നു എല്‍.ഡി.എഫ്. ആകെയുള്ള 13 സീറ്റുകളില്‍ എല്‍.ഡി.എഫ് 6 എന്നതില്‍ വിജയിച്ചപ്പോള്‍ ഭരണത്തിലായിരുന്ന യു.ഡി.എഫിന് 5 സീറ്റു മാത്രം ലഭിച്ചു. ഒരെണ്ണം എന്‍.ഡി.എ ക്കും ഒരെണ്ണത്തില്‍ യു.ഡി.എഫിലെ വിമാത്താനും വിജയിച്ചു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 9 സീറ്റു ലഭിച്ചിരുന്നു.