ഹരേ റാം എന്നല്ല, ഹരേ കൃഷ്‌ണകുമാർ എന്ന് പറയണം, വിജയാഹ്‌ളാ‌ദത്തിൽ സിപിഎം നേതാവ് നടത്തിയ പ്രസംഗം വിവാദത്തിൽ (വീഡിയോ)

ആലപ്പുഴ| അഭിറാം മനോഹർ| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2020 (15:14 IST)
ആലപ്പുഴ: ഹരിപ്പാട് നഗരസഭ തിരഞ്ഞെടുപ്പിൽ ജയിച്ച സിപിഎം സ്ഥാനാർഥി ആഹ്‌ളാദപ്രകടനത്തിനിടെ നടത്തിയ പ്രസംഗം വിവാദമാകുന്നു. തനിക്ക് വോട്ട് ചെയ്‌തവർക്ക് മാത്രം ജനപ്രതിനിധിയായി പ്രവർത്തിക്കുമെന്നും മറ്റുള്ളവരെ രണ്ടാം തരകാരായി കണക്കാക്കുമെന്നാണ് പ്രസംഗത്തിൽ ഒമ്പതാം വാർഡിൽ നിന്നും വിജയിച്ച എസ് കൃ‌ഷ്‌ണകുമാർ പറയുന്നത്. തിരഞ്ഞെടുപ്പിൽ വിജയിച്ച ഉടനെ ലഭിച്ച സ്വീകരണപരിപാടിയിലാണ് നേതാവിന്റെ പരാമർശം.

കമ്യൂണിസ്റ്റുകാരൻ കൊണ്ടുവന്ന പൈപ്പിൽ നിന്നും വെള്ളം കുടിക്കുമ്പോൾ നന്ദിയോടെ കുടിക്കാൻ പഠിക്കണം അപ്പോൾ ഹരേ റാം എന്നല്ല ഹരേ കൃ‌ഷ്‌ണകുമാർ എന്ന് പറയണമെന്നും പ്രസംഗത്തിൽ പറയുന്നു. പ്രദേശത്തെ രണ്ട് കുടുംബങ്ങൾ ബിജെപിക്ക് വോട്ട് ചെയ്‌തത് ചൂണ്ടികാണിച്ചാണ് ജയിച്ച ഉടനെ നേതാവ് ഇത്തരത്തിൽ പ്രസംഗിച്ചത്. പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :