അനുബന്ധ വാര്‍ത്തകള്‍
- വോട്ടർ പട്ടികയിൽ പേരുണ്ടോ? മൊബൈൽ ഫോണിലൂടെ അറിയാം
- തിരഞ്ഞെടുപ്പ്: രണ്ടാം ദിനത്തില്‍ സമര്‍പ്പിക്കപ്പെട്ടത് 119പത്രികകള്‍; ആകെ 191 പത്രികകള്‍
- സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കായി 75 ചിഹ്നങ്ങള്‍
- തെരഞ്ഞെടുപ്പ്: സഹോദരന്മാര് തമ്മില്‍ വാശിയേറിയ മത്സരം
- തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2,76,56,579 വോട്ടര്‍മാര്‍
തിരഞ്ഞെടുപ്പ്: മൂത്ത സഹോദരന് സിപിഎം സ്ഥാനാര്‍ത്ഥി, ഇളയ സഹോദരന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി!
നെയ്യാറ്റിന്‍കര: ഒരമ്മ പെറ്റ മക്കളായ സഹോദരങ്ങള്‍ ഒരു വാര്‍ഡില്‍ തന്നെ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് നെയ്യാറ്റിന്‍കരയില്‍ കാണാന്‍ കഴിയുന്നത്. മൂത്ത സഹോദരന് സി.പി.എം ആണെങ്കില്‍ ഇളയ സഹോദരന് കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിക്കുന്നത്.
നെയ്യാറ്റിന്‍കര നഗരസഭയുടെ മരുതത്തൂര്‍ വാര്‍ഡിലാണ് ഇവര്‍ തമ്മില്‍ മത്സരിക്കുന്നത്. മൂന്നു സഹോദരനായ പുരുഷോത്തമന് നായര്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ്. അതെ സമയം സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിലേക്ക് കടന്ന ഇളയ സഹോദരന് എസ.സനല്‍കുമാര്‍ കോണ്‍ഗ്രസ് ടിക്കറ്റിലും മത്സരിക്കുന്നു.
ഇവരുടെ മാതാവായ വസുന്ധരാമ്മ നേരത്തെ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു എന്നാണ് പറയുന്നത്. പക്ഷെ മാതാവിനൊപ്പമാണ് സി.പി.എം പ്രവര്‍ത്തകനായ പുരുഷോത്തമന് നായര്‍ താമസിക്കുന്നത്. എങ്കിലും മാതാവ് പക്ഷം പിടിക്കാനില്ല, പകരം മാതാവിന്റെ അനുഗ്രഹം ഇരുവര്‍ക്കുമുണ്ട്. മാതാവിന്റെ മനസ്സില്‍ ഇവരില്‍ ആര് ജയിച്ചാലും താന്‍ കൗണ്‍സിലറുടെ മാതാവാകും എന്നാവാം കണക്കുകൂട്ടുന്നത്.
കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭയിലെ പുറ്റിംഗല്‍ വാര്‍ഡിലും ഇതേ രീതിയില്‍ സഹോദരങ്ങള്‍ തമ്മിലാണ് പ്രധാനമായും മാറ്റുരയ്ക്കുന്നത്.