തെരഞ്ഞെടുപ്പ്: സഹോദരന്മാര്‍ തമ്മില്‍ വാശിയേറിയ മത്സരം

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 13 നവം‌ബര്‍ 2020 (09:24 IST)
പരവൂര്‍: കൊല്ലം ജില്ലയിലെ പരവൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ സഹോദരങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുക. പരവൂര്‍ പുറ്റിംഗല്‍ വാര്‍ഡിലെ വോട്ടര്മാര്ക്കാണ് ഇവരില്‍ ആരെ വിജയിപ്പിക്കണമെന്ന് സംശയം.

യുഡി.എഫിലെ സ്ഥാനാര്‍ത്ഥിയായി മുന്‍ കൗണ്‍സിലര്‍കൂടിയായ സുധീര്‍കുമാറാണ് സഹോദരന്മാരില്‍ മൂത്തയാള്‍. എങ്ങനെയും
സീറ്റു പിടിക്കണം എന്ന വാശിയില്‍ ഇടതുപക്ഷം ഇയാളുടെ അനുജനെയാണ് സ്ഥാനാര്‍ത്ഥി യാക്കിയത് - സുരാജ്.

കഴിഞ്ഞ തവണ ജെ.എസ് എസ് കക്ഷി സ്ഥാനാര്‍ത്ഥിയായാണ് സുധീര്‍ കുമാര്‍ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചു ജയിച്ചത്. സുധീര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. ഇതിനെതിരെയാണ് സി.പി.ഐ സ്ഥാനാര്‍ത്ഥിയായി അനുജന്‍ സുജിരാജ് മത്സരിക്കുന്നത്. ഇവരില്‍ ആര് ജയിച്ചാലും ഇവരുടെ വീട്ടില്‍ നിന്ന് ഒരാള്‍ കൗണ്‌സിലറാകും എന്നാണ് മാതാപിതാക്കളുടെ ആശ്വാസം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :