തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2,76,56,579 വോട്ടര്‍മാര്‍

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 13 നവം‌ബര്‍ 2020 (09:20 IST)
തിരുവനന്തപുരം: അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ ആകെ 2,76,56,579 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,44,83,668 പേര്‍ സ്ത്രീകളും 1,31,72,629 പേര്‍ പുരുഷന്മാരും. 282പേര്‍ ട്രാന്‍സ് ജെന്റര്‍മാരുമാണ് ഉള്ളത്.

ഇതില്‍ ജില്ലാ തിരിച്ചുള്ള വോട്ടര്‍പട്ടികയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടര്‍മാരില്‍ 17,25,455 പേര്‍ സ്ത്രീകളും 16,29,154 പേര്‍ പുരുഷന്‍മാരും 49 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.

വയനാട്ടിലെ 6,25,453 വോട്ടര്‍മാരില്‍ 3,19,534 പേര്‍ സ്ത്രീകളും 3,05,913 പേര്‍ പുരുഷന്‍മാരും 6 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :