വോട്ടർ പട്ടികയിൽ പേരുണ്ടോ? മൊബൈൽ ഫോണിലൂടെ അറിയാം

അഭിറാം മനോഹർ| Last Modified ശനി, 14 നവം‌ബര്‍ 2020 (09:54 IST)
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് മൊബൈൽ ഫോൺ വഴി അറിയാനാകും. ഇന്റർനെറ്റ് ആക്‌സസ് ഉള്ള ഉപയോഗിച്ച് www.lsgelection,kerala.gov.in എന്ന വെബ്സൈറ്റിൽ വോട്ടെറെ തിരയുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്‌ത ശേഷം ജില്ലയും വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറും തുടർന്ന് ക്യാപ്‌ചയും എന്റർ ചെയ്‌താൽ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാനാകും.

വോട്ടർ ഐഡി അറിയില്ലെങ്കിലും വെബ്‌സൈറ്റിലെ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്‌ത് പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. പോളിങ് സ്റ്റേഷൻ അറിയില്ലെങ്കിൽ വാർഡിലെ മുഴുവൻ പോളിങ് സ്റ്റേഷനുകളിലെയും പട്ടിക പരിശോധിക്കാം. ഇംഗ്ലീഷിലും മലയാളത്തിലും വോട്ടർ പട്ടിക പരിശോധിക്കാൻ അവസരമുണ്ട്. അതേസമയം പട്ടികയിൽ പേര് ചേർക്കാനോ തിരുത്താനോ ഈ തിരഞ്ഞെടുപ്പിന് മുൻപ് ഇനി അവസരമില്ല. സമ്മതിദായക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ (ESI<space>താങ്കളുടെ വോട്ടർ ഐഡി കാർഡ് നമ്പർ)ടൈപ്പ് ചെയ്‌ത് 1950 എന്ന നമ്പരിലേയ്‌ക്ക് എസ്എംഎസ് അയക്കേണ്ടതാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :