1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Election News Idukki

ഇടമലക്കുടിയില്‍ ഒരു വോട്ടു വ്യത്യാസത്തില്‍ ഇടത് സീറ്റ് ബിജെപി പിടിച്ചെടുത്തു

Election
ഇടമലക്കുടിയില്‍ ഒരു വോട്ടു വ്യത്യാസത്തില്‍ ഇടത് സീറ്റ് ബിജെപി പിടിച്ചെടുത്തു. ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശിന്താമണി കാമരാജാണ് ഒരു വോട്ടിന് ജയിച്ചത്. സിപിഎമ്മിന്റെ ശ്രീദേവി രാജമുത്തുവാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിന്റെ ചന്ദ്ര പരമശിവന്‍ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണ സിപിഎമ്മിന് 18 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നു. സിപിഎം അംഗം ഉത്തമ്മാള്‍ ചിന്നസ്വാമി അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 
അടുത്ത ലേഖനം
കുനൂർ ഹെലികോപ്‌റ്റർ അപകടം: പ്രതിരോധ മന്ത്രി ഉടൻ പാർലമെന്റിനെ സംബോധന ചെയ്യും