വോട്ട് ചെയ്യുക എന്ന ഉത്തരവാദിത്വം നിറവേറ്റി ദുൽഖർ; യുവജനങ്ങൾ വോട്ട് ചെയ്യണമെന്ന് കാവ്യ

നടൻ ദുൽഖർ സൽമാൻ കേരളത്തിലെ കന്നിവോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ താരം പനമ്പിള്ളി നഗറിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തുടർന്ന് വോട്ട് ചെയ്തുവെന്ന് അറിയിച്ച് താരം ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു. വോട്ട് ചെയ്യൂ... അത് നമ്മുടെ അവകാശവും

കൊച്ചി| aparna shaji| Last Modified തിങ്കള്‍, 16 മെയ് 2016 (13:23 IST)
നടൻ കേരളത്തിലെ കന്നിവോട്ട് രേഖപ്പെടുത്തി. രാവിലെ തന്നെ താരം പനമ്പിള്ളി നഗറിലെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തുടർന്ന് വോട്ട് ചെയ്തുവെന്ന് അറിയിച്ച് താരം ഫെയ്സ്ബുക്കിൽ കുറിക്കുകയും ചെയ്തു. വോട്ട് ചെയ്യൂ... അത് നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണ് എന്നാണ് താരം ഫെയ്സ്ബുക്കിൽ കുറിച്ചത്.

ദുൽഖർ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് മമ്മൂട്ടി വോട്ടിനെത്തിയത്. വോട്ട് ചെയ്യുക എന്നത് വിരലില്‍ മഷി പുരട്ടുന്നത് മാത്രമല്ലെന്ന് നടന്‍ മമ്മൂട്ടി. വോട്ടവകാശം എന്നത് വ്യക്തിയുടെ അഭിപ്രായം രേഖപ്പെടുത്തലാണ്. അധികാരവും അവകാശവും കൂടിയാണ് വോട്ടവകാശം എന്നത്. ഈ അവകാശം എല്ലാവരും വിനിയോഗിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

നടി
കാവ്യാമാധവനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ട് ചുമ്മാ കളയരുതെന്നും അതിനെ പുത്തൻ സമ്മാനമാക്കാനുമാണ് താരം ഫെയ്സ്ബുക്കിൽ പറഞ്ഞത്.ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് കാവ്യ വോട്ട് ചെയ്യാനെത്തിയത്.യുവജനങ്ങളെല്ലാം വോട്ട് ചെയ്യണമെന്ന് കാവ്യ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :