തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ പൊന്‍കുടം ഉയരും, അതില്‍ പൊന്‍താമര വിരിയും: വെള്ളാപ്പള്ളി

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ പൊന്‍കുടം ഉയരുകയും അതില്‍ പൊന്‍താമര വിരിയുകയും ചെയ്യുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ചേര്‍ത്തല, എസ്എന്‍ഡിപി, വെള്ളാപ്പള്ളി നടേശന്‍ Cherthala, SNDP, Vellappally Nadeshan
ചേര്‍ത്തല| rahul balan| Last Modified തിങ്കള്‍, 16 മെയ് 2016 (13:21 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ പൊന്‍കുടം ഉയരുകയും അതില്‍ പൊന്‍താമര വിരിയുകയും ചെയ്യുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കേരളത്തില്‍ താമര വിരിയില്ലെന്നും കടപ്പുറത്ത് ചെല്ലുമ്പോള്‍ കുടം ഉടഞ്ഞുപോകുമെന്നു പറഞ്ഞവര്‍ ബിഡിജെഎസ് ശക്തമായ പാര്‍ട്ടിയാണെന്നും തിരിച്ചറിഞ്ഞ് കഴിഞ്ഞു. എന്‍ഡിഎ മുന്നണിയെ ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. അതിന്റെ പ്രയോജനം എന്‍ഡിഎയ്ക്കും ബിഡിജെഎസിനും കിട്ടും.

എന്നാല്‍ എത്ര സീറ്റുകിട്ടുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 19ന് വോട്ട് എണ്ണിനോക്കിയ ശേഷം പറയാം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ശക്തമായി മത്സരരംഗത്തുള്ള ബൂത്തുകളിലെല്ലാം വലിയ തിരക്കുണ്ട്. കേരളം മാറ്റത്തിന്റെ ശക്തിയായ കാറ്റ് വീശിക്കോണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയിലെ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :