ചരിത്ര വോട്ട് ! ഗവർണർ പി സദാശിവം വോട്ട് ചെയ്തു, ആദ്യമായി !

നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി കേരള ശവർണർ പി സദാശിവം വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍മാര്‍ നിയമിതരായ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് രേഖപ്പെടുത്താറില്ല. സ്വന്തം സംസ്ഥാനങ്ങളിലാണ് വോട്ട് രേഖപ്പെടുത്തുക. എന്നാല്‍ ഈ രീതി മാറ്റി

തിരുവനന്തപുരം| aparna shaji| Last Modified തിങ്കള്‍, 16 മെയ് 2016 (12:30 IST)
നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി കേരള ശവർണർ പി സദാശിവം വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍മാര്‍ നിയമിതരായ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് രേഖപ്പെടുത്താറില്ല. സ്വന്തം സംസ്ഥാനങ്ങളിലാണ് വോട്ട് രേഖപ്പെടുത്തുക. എന്നാല്‍ ഈ രീതി മാറ്റിക്കുറിച്ചാണ് പി സദാശിവം കേരളത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. കുടുംബസമേതമായിരുന്നു അദ്ദേഹം വട്ടിയൂര്‍ക്കാവിലെ ജവഹര്‍ നഗര്‍ പോളിംഗ് ബൂത്തിലെത്തിയത്.

ജനാധിപത്യത്തിൽ എല്ലാവരും ഒരുപോലെയാണ്. ആരും ആർക്കും മുകളിലല്ല. വോട്ടവകാശമുള്ള എല്ലാ പൗരന്മാരും അവരവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് നൂറു ശതമാനം പോളിംഗ് രേഖപ്പടുത്തണം എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പ്രത്യേക പരിഗണനയില്ലാതെ മറ്റ് വോട്ടർമാർക്കൊപ്പം ക്യൂ നിന്നാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഗവർണറുടെ അധികാരം ഉപയോഗിക്കാതെ സാധാരണക്കാരനെ പോലെയായിരുന്നു അദ്ദേഹം എത്തിയത്. ജസ്റ്റിസ് പി സദാശിവം ഈ അടുത്ത കാലത്താണ് വോട്ടര്‍പട്ടികയില്‍പേരു ചേര്‍ത്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :