1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Election Kollam Nomination

തെരഞ്ഞെടുപ്പ്: കൊല്ലത്ത് ലഭിച്ചത് 13691 പത്രികകള്‍

Election
കൊല്ലം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ  വിവിധ മേഖലകളിലേക്കായി ആകെ 13691 പത്രികകളാണ് ലഭിച്ചത്. മുനിസിപ്പാലിറ്റികളുടെ കാര്യത്തില്‍ പരവൂരാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് - 297. ഏറ്റവും കുറവുണ്ടായത് കൊട്ടാരക്കരയിലാണ് - 169.
 
ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും അധികം പത്രികകള്‍ ലഭിച്ച അഞ്ചല്‍ മുന്നില്‍ നില്‍ക്കുന്നു - 145  എണ്ണം. ഈ വിഭാഗത്തില്‍ ഏറ്റവും കുറവ് 90  എണ്ണവുമായി പാത്തനാപുരമാണ് . അതെ സമയം പഞ്ചായത്തുകളില്‍ മൈനാഗപ്പള്ളി 267  എണ്ണവുമായി മുന്നിലെത്തിയപ്പോള്‍ കേവലം 76 എണ്ണം മാത്രമായി നീണ്ടകരയില്‍.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
അസുരമംഗലത്ത് ബന്ധുക്കള്‍ തമ്മില്‍ ത്രികോണ മത്സരം