വോട്ടെടുപ്പിന് മുമ്പേ ഇടതുപക്ഷത്തിന് വിജയത്തുടക്കം

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (18:01 IST)
കണ്ണൂര്‍: സംസ്ഥാനത്ത് അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികള്‍ ആയതേയുള്ളു, എങ്കിലും കണ്ണൂരിലെ ആന്തൂര്‍ നഗര സഭയില്‍ വോട്ടെടുപ്പിന് മുമ്പ് തന്നെ എതിരില്ലാതെ ആറ്
ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. എന്നാല്‍ 28 സീറ്റുകളുള്ള ഈ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 14 എണ്ണത്തിലും എതിരില്ലാതെ വിജയിച്ചിരുന്നു.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞ പ്പോഴേക്കും സി.പി.എമ്മിന് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതാണ് കാരണം. സി.പി.എം ഭീഷണിയാണ് ഇതിനു കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഒട്ടാകെ അഞ്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലേക്ക് എല്‍ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരാളികളില്ല.

ഇതിനൊപ്പം കാസര്‍കോട്ടെ മടിക്കൈ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്ന് സി.പി.എം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരാളികളില്ല. എന്നാല്‍ വീടുകയറി സി.പി.എം ഭീഷണിപ്പെടുത്തി എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :