കണ്ണൂർ|
aparna shaji|
Last Modified തിങ്കള്‍, 16 മെയ് 2016 (11:34 IST)
യു ഡി എഫ് സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്യുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ഈ തെരഞ്ഞെടുപ്പിലൂടെ യു ഡി എഫിന്റെ അഴിമതി അവസാനിക്കുമെന്നും എൽ ഡി എഫ് വന്നാൽ ഈ അഴിമതിക്കെതിരെ അന്വേഷണം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വരാൻ പോകുന്നത് ഇടത് തരംഗമാണെന്ന വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് അനുകൂലിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാത്ത യു ഡി എഫ് സർക്കാരിന്റെ ഭരണത്തിനെതിരെ ജനം വിധിയെഴുതും. കേരളത്തിൽ ബി ജെ പിയുടെ വർഗ്ഗീയത അനുവദിക്കില്ല. താമര വിരിയിക്കില്ല എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കേരളത്തില്‍ എല്‍ഡിഎഫ് അധികതാരത്തിലേറുമെന്നും ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ശക്തികള്‍ വലിയ ഒറ്റപ്പെടല്‍ നേരിടേണ്ടി വരുമെന്നും നേരത്തെ പിണറായിയും പ്രതികരിച്ചു. അതേസമയം, സി പി ഐ എം തെരഞ്ഞെടുപ്പില്‍ നേരിടുന്ന വെല്ലുവിളി ആക്രമരാഷ്ട്രീയമാണ് എന്നും അതുകൊണ്ടുതന്നെ യു ഡി എഫിന്റെ വിജയം സംശയരഹിതമാണെന്നും എകെ ആന്റണി പറഞ്ഞു.