1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Election Commission publishes final list

കേരളത്തില്‍ 2.69 കോടി വോട്ടര്‍മാര്‍; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

SIR, Election Commission Kerala, Voters List,Kerala News,എസ്ഐആർ, തിരെഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർ പട്ടിക, കേരളവാർത്ത
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. 2025 ഒക്ടോബറിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഏകദേശം ഒമ്പത് ലക്ഷം പേര്‍ പുറത്തായിരുന്നു. ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2.78 കോടി വോട്ടര്‍മാരുണ്ടായിരുന്നു. 
 
എസ്ഐആര്‍ ഹിയറിംഗ് ഉള്‍പ്പെടെ ഇന്ന് പുറത്തിറക്കിയ അന്തിമ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരുണ്ട്. ഇതില്‍ 1,31,26,048 പുരുഷന്മാരും 1,38,27,319 സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ - 27, പ്രവാസി വോട്ടര്‍മാര്‍ - 2,23,558, സര്‍വീസ് വോട്ടര്‍മാര്‍ - 54,110. 18-19 വയസ്സിനിടയിലുള്ള 4,24,518 വോട്ടര്‍മാരും 85 വയസ്സിന് മുകളിലുള്ള 2,04,608 വോട്ടര്‍മാരുമുണ്ട്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് https://electoralsearch.eci.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാം. വോട്ടര്‍ ഐഡി, ബന്ധുവിന്റെ പേര്, ഫോണ്‍ നമ്പര്‍, ജനനത്തീയതി അല്ലെങ്കില്‍ പ്രായം എന്നിവ ഉപയോഗിച്ച് നിങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോന്ന് പരിശോധിക്കാം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വേളി ബീച്ചില്‍ കൈകള്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ചു