സൂപ്പര്‍‌താരത്തെ ആയുധമാക്കാന്‍ ഇസിബി; ആര്‍ച്ചറിന്റെ ടെസ്‌റ്റ് അരങ്ങേറ്റം ആഷസ് പോരാട്ടത്തില്‍

 archer , england test team , england , ashes , ജോഫ്രാ ആര്‍ച്ചര്‍ , അയര്‍ലന്‍‌ഡ് , ആഷസ് , ജെയിംസ് ആന്‍ഡേഴ്സൺ
ലണ്ടന്‍| Last Modified വ്യാഴം, 18 ജൂലൈ 2019 (13:28 IST)
ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുക്കുന്നതില്‍ മുന്നിട്ട് നിന്ന പേസ് ബോളര്‍ ജോഫ്രാ ആര്‍ച്ചറിന്റെ ടെസ്‌റ്റ് അരങ്ങേറ്റം ആഷസ് പരമ്പരയില്‍. വരുന്ന ഓഗസ്‌റ്റിലാണ് ടെസ്‌റ്റ് പോരാട്ടങ്ങളിലെ നമ്പര്‍ വണ്‍ എന്നറിയപ്പെടുന്ന ആഷസ് നടക്കുക.

അയര്‍ലന്‍ഡിനെതിരായി നടക്കാന്‍ പോകുന്ന ടെസ്‌റ്റ് പരമ്പരയില്‍ ആര്‍ച്ചര്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഭാവിയുടെ വാഗ്ദാനമായി അറിയപ്പെടുന്ന ആര്‍ച്ചറിന് വിശ്രമം നല്‍കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്.

അടുത്ത ബുധനാഴ്‌ച ലോഡ്‌സിലാണ് അയര്‍ലന്‍ഡിനെതിരായ ടെസ്‌റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഈ ടെസ്‌റ്റില്‍ മാര്‍ക്ക് വുഡ്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‍സ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

അതേസമയം, ജേസൺ റോയ്ക്ക് ടെസ്റ്റ് അരങ്ങേറ്റത്തിന് സെലക്ടര്‍മാര്‍ അവസരം നൽകി. പരിക്ക് ഭേദമായില്ലെങ്കിലും പേസര്‍ ജെയിംസ് ആന്‍ഡേഴ്സൺ ടീമിലെത്തി. അയര്‍ലന്‍ഡിന്റെ ആദ്യ ടെസ്‌റ്റ് മത്സരമാണ് നടക്കാന്‍ പോകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :