ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 23 മെയ് 2020 (22:53 IST)

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നു.
റംസാന്‍ വ്രതവും ഈദുല്‍ ഫിത്വറും നമുക്ക് നല്‍കുന്നത് ഒരു മഹനീയ സന്ദേശമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ത്യാഗത്തിന്റെയും ദാനത്തിന്റെയും മഹത്വവും അനുകമ്പയുടെയും ആത്മസംയമനത്തിന്റെയും പ്രാധാന്യവും ഇതില്‍ ഒത്തുചേരുന്നുവെന്നും
ഒരുമയുടെയും കാരുണ്യത്തിന്റെയും ദിവ്യപ്രകാശം റംസാന്‍ മാസത്തില്‍ മാത്രമല്ല എക്കാലവും നമ്മെ നയിക്കട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :