1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Education Kerala News

ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്സ്; ഒന്നാം ഘട്ട പ്രൊവിഷണല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Education
ബാച്ചിലര്‍ ഓഫ് ഡിസൈന്‍ കോഴ്സില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാം ഘട്ട പ്രൊവിഷണല്‍ അലോട്ട്മെന്റ് www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായി ആഗസ്റ്റ് ഒന്നിനകം നിര്‍ദിഷ്ട ടോക്കണ്‍ ഫീസ് അടയ്ക്കണം. അലോട്ട്മെന്റ്  ലഭിച്ചു ടോക്കണ്‍ ഫീസ് അടച്ചവര്‍ ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ക്കു പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ ഓപ്ഷന്‍ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യണം.
 
ടോക്കണ്‍ ഫീസ് അടയ്ക്കാത്തവര്‍ക്കു അലോട്ട്മെന്റ് നഷ്ടപ്പെടുകയും ഓപ്ഷനുകള്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കപ്പെടുകയുമില്ല. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷന്‍ പുനര്‍ക്രമീകരണം  ആഗസ്റ്റ് 2 മുതല്‍ 4 വരെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2324396, 2560327.
അടുത്ത ലേഖനം
നിയന്ത്രണം വിട്ട പിക്കപ്പ് വീട്ടിലേക്ക് ഇടിച്ചു കയറി മധ്യവയസ്ക്കന് ദാരുണാന്ത്യം