അനുബന്ധ വാര്‍ത്തകള്‍
- തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
- ഇടിവിനുശേഷം സ്വര്‍ണവില കുതിക്കുന്നു; ഇന്ന് 400 രൂപ കൂടി
- സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം; സൈബര്‍ പോലീസ് കേസെടുത്തു
കണ്ഠര് രാജീവരുടെ പുത്രന്‍ കണ്ഠര് ബ്രഹ്മദത്തന്‍ ശബരിമലയിലെ താന്ത്രിക കര്‍മങ്ങളുടെ പൂര്‍ണ ചുമതല ഏറ്റെടുക്കും
കണ്ഠര് രാജീവരുടെ പുത്രന്‍ കണ്ഠര് ബ്രഹ്മദത്തന്‍ ശബരിമലയിലെ താന്ത്രിക കര്‍മങ്ങളുടെ പൂര്‍ണ ചുമതല ഏറ്റെടുക്കും. ചിങ്ങം ഒന്നിനാണ് മുതലാണ് ചുമതല ഏറ്റെടുക്കുക. തന്ത്രി സ്ഥാനത്തെ പൂര്‍ണ സമയ ചുമതലയില്‍ നിന്ന് കണ്ഠര് രാജീവര് മാറുന്നതോടെയാണ് ബ്രഹ്മദത്തന്‍ ചുമതലയിലേക്കെത്തുന്നത്.ഈ വര്‍ഷവും കണ്ഠര് രാജീവര് സന്നിധാനത്തെത്തുമെങ്കിലും പൂജകളുടെ പൂര്‍ണ ചുമതല ബ്രഹ്മദത്തനായിരിക്കും.
ഈ മാസം 12ന് നടക്കുന്ന നിറപുത്തരി പൂജയോടെ നിലവിലെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് മലയിറങ്ങും. താഴമണ്‍ മഠത്തിലെ ധാരണ പ്രകാരം ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷമാണ് തന്ത്രിയുടെ ചുമതല. ഒന്‍പത് വര്‍ഷം മുന്‍പു തന്നെ ബ്രഹ്മദത്തന്‍ പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂര്‍ത്തിയാക്കി