ഫാര്‍മസി, പാരാമെഡിക്കല്‍: അഞ്ചാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (13:01 IST)
പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മറ്റ്
പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് 2023-24 വര്‍ഷത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യല്‍ അലോട്ട്മെന്റ്
www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍ നിന്നു പ്രിന്റ് എടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് മുഖേന ഡിസംബര്‍ രണ്ടിനകം
ഫെഡറല്‍ ശാഖകളിലൂടെയോ ഓണ്‍ലൈനായോ ഫീസ് ഒടുക്കിയശേഷം വെബ്സൈറ്റില്‍ ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ സഹിതം അതത്
കോളേജുകളില്‍ ഡിസംബര്‍ നാലിനകം പ്രവേശനം നേടണം.

ഫീസ് ഒടുക്കാത്തവര്‍ക്ക് അലോട്ട്മെന്റ് നഷ്ടപ്പെടും. അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :