സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2023 (15:19 IST)
2023-24 അധ്യയന വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് കോഴ്‌സിന് സ്വാശ്രയ കോളജുകളില്‍ എന്‍.ആര്‍.ഐ വിഭാഗക്കാര്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്ടോബര്‍ 28 ന് എല്‍.ബി.എസ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രാവിലെ 10 ന് നടത്തും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11 നകം നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമെ സ്പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള NRI ക്വാട്ടാ സീറ്റുകളിലേക്ക് പ്രവേശനത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷകര്‍ ഹാജരാക്കണം.
ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ അലോട്ട്മെന്റിനു മുന്‍പ് പ്രസിദ്ധീകരിക്കും. അലോട്ടമെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം നിര്‍ദ്ദിഷ്ട ഫീസ് അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.