അനുബന്ധ വാര്‍ത്തകള്‍
- ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു; 70ലധികം പേര്‍ക്ക് പരിക്ക്
- ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു
- പുലര്‍ച്ചെ നാല് മുതല്‍ ലിയോ പ്രദര്‍ശനം ! കേരളത്തില്‍ നിന്ന് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വിജയ്
- നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തും; സമീപവാസികള്‍ ജാഗ്രത പാലിക്കണം
- മഴ ഇന്നും കനക്കും; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മെഡിക്കല്‍ പിജി: മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേയും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെയും തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍.സി.സി) ലെയും ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഈ അലോട്ട്മെന്റ് പ്രകാരം പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ മേല്‍ വെബ്‌സൈറ്റില്‍ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അലോട്ട്മെന്റ് ലഭിച്ച കോളജുകളില്‍ ഒക്ടോബര്‍ 10 നു വൈകിട്ട് നാലിന് മുമ്പായി അലോട്ട്‌മെന്റ് മെമ്മോയില്‍ സൂചിപ്പിച്ചിട്ടുള്ള രേഖകള്‍ സഹിതം ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം ഫീസ് ഒടുക്കി കോളജുകളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ഥികളുടെ അലോട്ട്‌മെന്റ് നഷ്ടമാകും. ഈ അലോട്ട്‌മെന്റിലൂടെ ലഭിക്കുന്ന അഡ്മിഷന്‍ അന്തിമമായിരിക്കും. വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ പ്രോസ്പെക്ടസ് എന്നിവ കാണുക. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2525300.
അടുത്ത ലേഖനം