ഇസ്രയേല്‍-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (09:43 IST)
ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2300 കടന്നു. പൊതുജനങ്ങള്‍ക്ക് ഭക്ഷണവും ജലവും എത്തിക്കാന്‍ അനുവദിക്കണമെന്ന് യു എന്‍ ജനറല്‍ സെക്രട്ടറി ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചു. നിലവില്‍ ഗാസയിലേക്കുള്ള ഇന്ധനവും ജലവിതരണവും
ഇസ്രായേല്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്.

ഹമാസ് ബന്ധികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ശ്രമം തുടരുന്നത്. ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യത്തിന് ഓപ്പറേഷന്‍ അജയ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :