നെയ്യാര്‍ ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തും; സമീപവാസികള്‍ ജാഗ്രത പാലിക്കണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഒക്‌ടോബര്‍ 2023 (08:31 IST)
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 40cm ഉയര്‍ത്തിയിട്ടുണ്ട്.ഇന്ന് (ഒക്ടോബര്‍ -12) രാവിലെ 09:00 ന് അത് 80cm കൂടി (ആകെ 120 cm) ഉയര്‍ത്തുമെന്നും സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മഴ ഇന്നും കനക്കും. അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,
ഇടുക്കി, എറണാകുളം,
തൃശ്ശൂര്‍, പാലക്കാട് എന്നീ
ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :