1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Education Kerala News

ബിഎസ്‌സി നഴ്‌സിംഗ്: ഇന്‍ഡക്‌സ് മാര്‍ക്ക് പ്രസിദ്ധീകരിച്ചു

Education
സംസ്ഥാനത്തെ 2023 ലെ ബിഎസ്സി നഴ്സിംഗ് കോഴ്സിലേക്ക് ട്രാന്‍ജന്‍ഡര്‍ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ അപേക്ഷിച്ചവരുടെ ഇന്‍ഡക്സ് മാര്‍ക്ക്  www.lbscentre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.
 
ഹയര്‍ സെക്കന്ററി രണ്ടാംവര്‍ഷ പരീക്ഷയുടെ  ഫിസിക്സ്, കെമിസ്ട്രി, ബയോളജി മാര്‍ക്കുകളാണ് ഇന്‍ഡക്സ് മാര്‍ക്കിന് പരിഗണിച്ചിരിക്കുന്നത്. അപേക്ഷാര്‍ഥികള്‍ക്കു പരാതിയുണ്ടെങ്കില്‍ സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ എല്‍ ബി എസ് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ പരാതി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560363, 364.
അടുത്ത ലേഖനം
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി