Sumeesh|
Last Modified ഞായര്‍, 3 ജൂണ്‍ 2018 (12:42 IST)
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഡി ജി പിക്കുമിടയിൽ മറ്റൊരു അധികാകാര കേന്ദ്രം ഉണ്ടാവാൻ പാടില്ലെന്ന നിർദേശവുമായി മുൻ ഡിജിപി ടി പി സെൻകുമാർ. മുഖ്യമന്ത്രി വിളിച്ചു ചേർത്ത മുൻ ഡി ജി പിമാരുടെ യോഗത്തിലാണ് പൊലീസിനും മുഖ്യമന്ത്രിക്കും സെങ്കുമാർ നിർദേശങ്ങൾ എഴുതി നൽകിയത്.
ഐ പി എസിലെ അഴിമതികാരെ പ്രധാന ചുമതലകളിൽ നിന്നും അകറ്റി നിർത്തണം. സ്റ്റേഷനുകളിലെ അസോസിയേഷൻ ഭരണം നിയന്ത്രിക്കണമെന്നും എസ് ഐ മുതൽ ഡി ജി പി വരെയുള്ളവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണം എന്നും
സെൻകുമാർ പറയുന്നു.
മുഖ്യമന്ത്രിക്കുള്ള അതി സുരക്ഷ ആപത്താണ്. അതി സുരക്ഷ ഒരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സൂക്ഷിക്കണം. മുഖ്യമന്ത്രിയെ സാധാരണക്കാരിൽ നിന്നകറ്റാനുള്ള തന്ത്രമാണിതെന്നും മുൻ ഡി ജി പി മുന്നറിയിപ്പ് നൽകുന്നു.