അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് രോഗിക്ക് കൊണ്ടുവന്ന ഭക്ഷണത്തില്‍ കഞ്ചാവ് പൊതികള്‍
- തദ്ദേശ തെരെഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിയ്ക്കും, തെരെഞ്ഞെടുപ്പ് രണ്ടുഘട്ടങ്ങളായി
- ആശ്വാസനിധി പദ്ധതി: അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്ക് 25,000 മുതല്‍ 2 ലക്ഷം വരെ ധനസഹായം
- തൊഴിൽ ഉടമയുടെ അനുമതിയില്ലാതെ രാജ്യംവിടാം; പുതിയ നിയമവുമായി സൗദി അറേബ്യ
- സംസ്ഥാനത്ത് 10 പുതിയ ഹോട്ട്സ്പോട്ടുകള്‍; 24പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്ത് അടുത്ത ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാടും ഇടുക്കിയിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.
അതേസമയം തിരുവനന്തപുരം, കൊല്ലം, ലക്ഷദ്വീപ് തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇത് മലയോരപ്രദേശങ്ങളില്‍ സജീവമാകും.