കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷ് കോടിയേരിക്കെതിരെ കേസ്

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ശനി, 26 സെപ്‌റ്റംബര്‍ 2020 (10:49 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഇഡി കേസ് എടുത്തു. കള്ളപ്പണം വെളിപ്പെച്ചെന്നു കാട്ടിയാണ് കേസ്. ഇതുസംബന്ധിച്ച കത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിന് കൈമാറി. നേരത്തേ സ്വര്‍ണക്കടത്തുകേസിലും മയക്കുമരുന്ന് കേസിലും ബിനീഷിനെ ചോദ്യം ചെയ്തിരുന്നു.

കൂടാതെ ബിനീഷിന്റേതായി കണ്ടെത്തപ്പെട്ട വസ്തുവകകള്‍ ഇഡി അറിയാതെ തിരിമറിനടത്താന്‍ പാടില്ലെന്ന് നല്‍കിയ കത്തില്‍ പറയുന്നു. കമ്പനികളുടെ മറവില്‍ ബിനീഷിന് സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :