തിരുവനന്തപുരം|
VISHNU.NL|
Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (08:52 IST)
കേരളം അതീവ സാമ്പത്തികാ ഗുരുതരാവസ്ഥയിലൂടെ നീങ്ങുന്ന അവസ്ഥ സംജാതമായതൊടെ സംസ്ഥാനത്തേ റോഡ് വികസം നിലയ്ക്കാനൊരുങ്ങുന്നു. കരാറുകാര്‍ക്ക് നല്‍കാനുള്ള 1800 കോടി രൂപ ഇതേവരെ നല്‍കാത്തതിനാല്‍ ഏറ്റെടുത്ത ജോലികളും മന്ദഗതിയിലാണ്.
ദേശീയ പാത വികസനം കേരളത്തില്‍ നടക്കണമെന്നുണ്ടെങ്കില്‍ 45 മീറ്ററില്‍ ഭൂമി ലഭ്യമാക്കണമെന്നും അല്ലെങ്കില്‍ പാതയേക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നുമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിലപാട്.
ഇതൊടെ 7000 കോടി രൂപയുടെ റോഡ് വികസമാണ് കേരളത്തില്‍ മുടങ്ങിയത്. റോഡ് ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ 'സ്പീഡ് കേരള പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 1337.70 കോടി രൂപയുടെ ഏഴു പദ്ധതികള്‍ക്കും മൂന്നാം ഘട്ടത്തിലെ 1599 കോടി രൂപയുടെ രണ്ടു പദ്ധതികള്‍ക്കും ഭരണാനുമതി ലഭ്യമാക്കാനും പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സാധിച്ചിട്ടില്ല.
എന്‍എച്ച്-17, 47ല്‍ 793 കിലോമീറ്റര്‍ റോഡാണു വികസിപ്പിക്കേണ്ടത്. 1329.15 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു കൈമാറണമെങ്കിലും ഇതുവരെ 8.89 ഹെക്ടര്‍ മാത്രമേ ഏറ്റെടുത്തിട്ടുള്ളു. കഴക്കൂട്ടം-ചേര്‍ത്തല ഭാഗത്തു ലഭ്യമായിട്ടുള്ള 30 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാമെന്നു കേരളം അറിയിച്ചെങ്കിലും 45 മീറ്റര്‍ വീതി ഇല്ലാതെ നിര്‍മാണം തുടങ്ങാന്‍ സാധിക്കില്ലെന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.
അതേ സമയം റോഡ് ടാക്സ് ഇനത്തില്‍ വര്‍ഷം 170 കോടി രൂപ റോഡ് ഫണ്ട് ബോര്‍ഡിനു സര്‍ക്കാര്‍ നല്‍കേണ്ടതുണ്ടെങ്കിലും മൂന്നു വര്‍ഷമായി ഈ തുക കൊടുത്തിട്ടില്ല. വിവിധ പദ്ധതികള്‍ക്കു കമ്പനികള്‍ സമര്‍പ്പിച്ച ടെന്‍ഡറുകളും സര്‍ക്കാരിന്റെ പരിഗണനയിലാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഈ ടെന്‍ഡറുകളില്‍ തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ കഴിഞ്ഞ മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തെങ്കിലും കരാറുകാര്‍ക്കു കൊടുക്കാനുള്ള കുടിശിക തുകയുടെ കാര്യത്തില്‍ പോലും തീരുമാനമെടുക്കാന്‍ സാധിച്ചില്ല.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.