സഹോദരിമാര്‍ പൊള്ളലേറ്റു മരിച്ചു

എ കെ ജെ അയ്യര്‍| Last Updated: വ്യാഴം, 6 ജൂണ്‍ 2024 (17:29 IST)
മലപ്പുറം : സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് ആറു മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത് .തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.

സഹോദരിമാരില്‍
ഭര്‍ത്താവ് മരിച്ച കല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ഇന്നലെ വൈകിയിട്ടാണ് കല്യാണിയുടെ വീട്ടില്‍ എത്തിയത്. ഇവിടെ വെച്ച് സഹോദരി കളായ തങ്കമണിയും കല്യാണിയും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം കൊളുത്തിയെന്നാണ് വിവരം.

അതേ സമയം രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്കു പൊള്ളലേറ്റത് എന്നാണ് പോലീസ് പറയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :