മലപ്പുറത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞ് അപകടം; നിരവധികുട്ടികള്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 6 ജൂണ്‍ 2024 (14:13 IST)
മലപ്പുറത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധികുട്ടികള്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടിയില്‍ മൊറയൂര്‍ വി.എച്ച്.എം. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വാഹനമാണ് മുസ്ലിയാരങ്ങാടിയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 12കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം.

മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :