അനുബന്ധ വാര്‍ത്തകള്‍
- ഗൂഗിള്‍ മാപ്പ് നോക്കി മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര; ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു
- ചെക്ക് ഡാം തുറക്കുന്നതിനിടെ ഒരാൾ മുങ്ങി മരിച്ചു
- കഴിഞ്ഞവര്‍ഷം അപകടത്തില്‍ പെട്ടത് 150 ആംബുലന്‍സുകള്‍; മരണപ്പെട്ടത് 29പേര്
- വാഹനാപകടം : യുവാവിനു ദാരുണാന്ത്യം
- ബൈക്ക് യാത്രികൻ ബസിനടിയിൽ പെട്ടു മരിച്ചു
സ്വകാര്യ ബസ്സിടിച്ചു പതിനേഴുകാരന് ദാരുണാന്ത്യം
കോഴിക്കോട് : സ്വകാര്യ ബസ്സിടിച്ചു പതിനേഴുകാരൻ മരിച്ചു. ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന് കെകെ അമര്‍നാഥ് ആണ് മരിച്ചത്.
കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അദ്നാന് ബസാണ് ബൈക്കിലിടിച്ച് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ വെസ്റ്റ്ഹില്ലില്‍ വെച്ചാണ് അപകടമുണ്ടായത്.
അമര്‍നാഥും സുഹൃത്ത് അഭിനവും പിതാവിൻ്റെ ബൈക്കില്‍ പുതിയങ്ങാടിയില്‍ പോയിവരുന്നതിനിടെ കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അമര്‍നാഥിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന അഭിനവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.