നെയ്യാറ്റിന്‍കര|
Last Modified ബുധന്‍, 22 ജൂലൈ 2015 (19:57 IST)
ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിളിച്ചു വരുത്തിയ പാസ്റ്റര്‍ ഡി.വൈ.എസ്.പി ഉള്‍പ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായി. പാലിയോട് താമസിക്കുന്ന കന്യാകുമാരി സ്വദേശിയായ പാസ്റ്റര്‍ ടി.ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പള്ളിക്കടുത്ത് താമസിക്കുന്ന പട്ടിക ജാതിയില്‍ പെട്ട സ്ത്രീയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചു എന്നായിരുന്നു പരാതി. ഇത് ചോദിക്കാനായിരുന്നു പാസ്റ്ററെ വിളിപ്പിച്ചത്. എന്നാല്‍ ഇതിനിടെ പ്രകോപിതനായി ഇയാള്‍ ഡി.വൈ.എസ്.പി സുരേഷ് കുമാറിനെ ആക്രമിച്ചു.
ഇതു തടയാനുള്ള ശ്രമത്തിനിടെ ഗ്രേഡ് എസ്.ഐ വിജയകുമാര്‍,സ്ഈനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീകണ്‍ഠന്‍ നായര്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.