അനുബന്ധ വാര്‍ത്തകള്‍
- ബിബിസി ഡോക്യുമെൻ്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും, സർക്കാർ നീക്കം തടയണമെന്ന് ബിജെപി
- മോദിക്ക് പണി കൊടുക്കാന്‍ ഡി.വൈ.എഫ്.ഐ; ബിബിസിയുടെ വിവാദ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കും
- പതിനാറുകാരിയെ പീഡിപ്പിച്ചതിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ 8 പേർ പിടിയിൽ, ഫോണിൽ മുപ്പതോളം സ്ത്രീകളുമായുള്ള വീഡിയോകൾ
- സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ
- പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ആൾക്ക് 50 വർഷം കഠിനതടവ്
യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ
കൊല്ലം : നടുറോഡിൽ വച്ച് യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ നേതാവ് പോലീസ് പിടിയിലായി. ഡി.വൈ.എഫ്.ഐ കുളക്കട വില്ലേജ് സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ കുളക്കട പൂവറ്റൂർ രാജേഷ് ഭവനിൽ രാഹുൽ എന്ന 35 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പതിനെട്ടിന് രാത്രിയായിരുന്നു സംഭവം. കോട്ടാത്തല തണ്ണീർപന്തൽ ക്ഷേത്ര ഉത്സവം കണ്ട് മടങ്ങവേ യുവതിയെ കോട്ടാത്തല ജംഗ്‌ഷനിൽ വച്ച് കടന്നു പിടിച്ചെങ്കിലും കുതറി മാറിയ യുവതിയെ അപമാനിക്കുകയും ചെയ്തു എന്നാണു കേസ്. എന്നാൽ പ്രശനം ഗുരുതരമാകും എന്ന് കണ്ടതോടെ ഒളിവിലായിരുന്ന ഇയാളെ മറ്റൊരു ക്ഷേത്ര ഉത്സവ സ്ഥലത്തു നിന്ന് പോലീസ് സാഹസികമായാണ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ പോലീസിന്റെ നാട് കടത്തൽ നടപടി നേരിടവേയാണ് പുതിയൊരു കേസ്.
പുത്തൂർ പോലീസിൽ കഴിഞ്ഞ ഒരു വര്ഷം മാത്രം മൂന്നു കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.