1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Drowning, Malayinkizh, Karamana-River

യുവാവ് കരമനയാറ്റിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത : സുഹൃത്തുക്കൾ പോലീസ് കസ്റ്റഡിയിൽ

Drowning
തിരുവനന്തപുരം : യുവാവിന്റെ മൃതദേഹം കരമനയാറ്റിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു. മലയിൻകീഴ് പെരുകാവ് തുറവൂർ കുളത്തിങ്കര ഗംഗാ സദനത്തിൽ ഗംഗാധരൻ - പ്രസന്നകുമാരി ദമ്പതികളുടെ മകൻ പ്രശാന്ത് കുമാർ (32)ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പ്രശാന്ത് കുമാറിന്റെ മൃതദേഹം വിളവൂർക്കൽ പെരുകാവ് കണ്ഠൻ ശാസ്താ ക്ഷേത്രത്തിനടുത്തുള്ള കടവിൽ കണ്ടെത്തിയത്. തലേ ദിവസം പ്രശാന്ത് കൂട്ടുകാരുമൊത്തു കടവിനടുത്തെത്തി മദ്യപിച്ചിരുന്നതായി പ്രദേശവാസികൾ മലയിൻകീഴ് പോലീസിനെ അറിയിച്ചിരുന്നു. പ്രശാന്തിന്റെ ബൈക്ക്, മുണ്ട് എന്നിവ കടവിനടുത്തു കണ്ടെത്തിയിരുന്നു.

കൂടെയുണ്ടായിരുന്ന രണ്ടു പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ നീന്തലറിയാത്ത പ്രശാന്ത് പുഴയിൽ ഇറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങിത്താഴു കയുമായിരുന്നു എന്നും പേടിച്ചു ആരോടും പറയാതെ മടങ്ങിയെന്നുമാണ് ഇവർ പറഞ്ഞത്. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. അപകട സാധ്യത ഏറെയുള്ള ഈ കടവിൽ നിരവധി പേർ മുങ്ങിമരിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.      
അടുത്ത ലേഖനം
വാതുവെപ്പ്-ചൂതാട്ട പരസ്യങ്ങള്‍ വേണ്ടെന്ന് മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുനല്‍കി കേന്ദ്രം