അച്ഛനും മകനും പുഴയിൽ മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍| Last Modified ശനി, 1 ഏപ്രില്‍ 2023 (19:09 IST)
കണ്ണൂർ: കണ്ണൂരിലെ ബാവലിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിക്കാണ് ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (34), മകൻ നിബിൻ ജോസ് (4) എന്നിവരാണ് മുങ്ങിമരിച്ചത്. ബാവലിപ്പുഴയിലെ ഇരട്ടത്തോട് പാലത്തിനടിയിൽ കയത്തിലായിരുന്നു അപകടമുണ്ടായത്.

അച്ഛനും മകനും പാലത്തിനടിയിലേക്ക് നടന്നു പോയെങ്കിലും ഏറെ സമയം കഴിഞ്ഞും ഇവരെ കാണാതായതോടെ കൂടെയെത്തിയ കുട്ടികൾ ബഹളം വച്ചപ്പോഴാണ് അയൽക്കാർ വിവരം അറിഞ്ഞത്. നാട്ടുകാർ എത്തി നടത്തിയ തിരച്ചിലിൽ ലിജോയെ കണ്ടെത്തി കരയിലെത്തിച്ചെങ്കിലും നെബിനെ ഏറെ സമയം കഴിഞ്ഞാണ് കണ്ടെത്തിയത്. ഇരുവരെയും പേരാവൂരിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :