1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Driving Test Vehicle Amber Yellow

സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ മഞ്ഞനിറം

Driving Test Vehicle
മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (STA) യൂണിഫോം കളര്‍ കോഡ് നടപ്പിലാക്കാന്‍ തീരുമാനിച്ചു. ആംബര്‍ മഞ്ഞ (Amber Yellow ) കളറാണ് തീരുമാനിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുന്‍പിലും പിറകിലും ( ബംപര്‍ ഉള്‍പ്പെടെ ), മുന്‍പിലെ ബോണറ്റിനും, പിറകിലെ ഡിക്കി ഡോറിനും മേല്‍പ്പറഞ്ഞ കളര്‍ ഉണ്ടായിരിക്കണം. 
 
ഡ്രൈവിംഗ് പരിശീലനം നടത്തപ്പെടുന്ന വാഹനങ്ങള്‍ തിരക്കേറിയ നിരത്തില്‍ വേഗത്തില്‍ തിരിച്ചറിയാനും, വാഹനത്തില്‍ പരിചയ കുറവുള്ള ഡ്രൈവര്‍ പരിശീലാനാര്‍ത്ഥി ആയതിനാല്‍ പ്രത്യേക പരിഗണന ലഭിക്കാനും ഈ പ്രത്യേക നിറം സഹായിക്കും. 2024 ഒക്ടോബര്‍ ഒന്നാം തീയ്യതി മുതല്‍ തീരുമാനം നടപ്പിലാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അടുത്ത ലേഖനം
ഇനിയും ആലോചിക്കണോ; ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയാല്‍ പ്രതിമാസം 6000 രൂപ സര്‍ക്കാര്‍ നല്‍കും, വിളിക്കേണ്ട നമ്പര്‍ ഇത്