ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Suresh Gopi
Suresh Gopi
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ഓഗസ്റ്റ് 2024 (21:23 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനപ്രതിനിധിയെന്ന നിലയില്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവരാനിരിക്കെ വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്ന തീയതി സര്‍ക്കാര്‍ നീട്ടിവച്ചത്.

ഹര്‍ജിയില്‍ നാളെയാണ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുക. ഇതിന് ശേഷമായിരിക്കും റിപ്പോര്‍ട്ട് പുറത്തുവിടുന്ന പുതിയ തീയതിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാവുക. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന്
മുകേഷ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :