അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകള്‍ ഡ്രൈവിങില്‍ മോശമായതുകാരണം കൂടുതല്‍ അപകടം ഉണ്ടാകുന്നു! എംവിഡി പറയുന്നത് ഇതാണ്
- പുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച ഈ എട്ടു നിര്‍ദേശങ്ങള്‍ അറിഞ്ഞിരിക്കണം
- ഗിയറില്ലാത്ത മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് രീതിയില്‍ മാറ്റംവരുത്തിയെന്നത് ശരിയാണോ
- ചേട്ടന്‍ കുറ്റം പറയട്ടെ അതെന്റെ രക്തമാണ്; മുരളീധരന്‍ മൂന്നുപാര്‍ട്ടികളില്‍ പ്രസിഡന്റായപ്പോള്‍ താന്‍ വിമര്‍ശിച്ചില്ലെന്ന് പത്മജ വേണുഗോപാല്‍
- തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി വിജയ്
മിതമായ നിരക്കില്‍ മികച്ച ഡ്രൈവിംഗ് പരിശീലനം: കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നു!
കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ ആലോചന. ഇതിന്റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ. എസ്. ആര്‍. ടി. സി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ക്ക് ഗതാഗത മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ നിര്‍ദ്ദേശം നല്‍കി. മിതമായ നിരക്കില്‍ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരുടെ സേവനം ഇതിനായി വിനിയോഗിക്കും. പരിശീലന കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള സംവിധാനവും ഒരുക്കും. ദേശീയ അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്‌മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെ. എസ്. ആര്‍. ടി. സി ഡ്രൈവര്‍മാര്‍ക്ക് അധിക പരിശീലനം നല്‍കുന്നതും പരിഗണിക്കും.