രേണുക വേണു|
Last Modified വെള്ളി, 18 ഫെബ്രുവരി 2022 (09:04 IST)
കേരള നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി. 'ഗവര്‍ണര്‍ ഗോ ബാക്ക്' മുദ്രാവാക്യങ്ങളാണ് പ്രതിപക്ഷ അംഗങ്ങള്‍ മുഴക്കിയത്. ബാനറുകളും പ്ലക്കാര്‍ഡുകളും പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി. നയപ്രഖ്യാപന പ്രസംഗത്തിനായി ഗവര്‍ണര്‍ എഴുന്നേറ്റപ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എഴുന്നേറ്റു നിന്നു. ഈ സമയത്ത് ഗവര്‍ണര്‍ ക്ഷോഭിച്ചു. സഭാ സമ്മേളന സമയത്ത് നിങ്ങള്‍ക്ക് സംസാരിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രതിഷേധ സൂചകമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.