സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 18 ഫെബ്രുവരി 2022 (08:55 IST)
അപമാനിച്ച ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെ നയപ്രഖ്യാപനത്തില്‍ ഒപ്പുവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ചേരാനിരിക്കെയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഒരുമണിക്കൂര്‍ സര്‍ക്കാരിനെ
ഗവര്‍ണര്‍ ആശങ്കയിലാക്കിയത്. നയ പ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നതടക്കം ചില ഉപാധികള്‍ ഗവര്‍ണര്‍ മുന്നോട്ടുവച്ചു.
അതേസമയം മുഖ്യമന്ത്രി രാജ്ഭവനിലെത്തി അനുനയനീക്കം നടത്തിയെങ്കിലും ആരിഫ് മുഹമ്മദ് ഖാന്‍ നിലപാടില്‍ ഉറച്ച് നിന്നു. ഗവര്‍ണറുടെ അഡീഷണല്‍ പി.എ ആയി ഹരി എസ് കര്‍ത്തയെ നിയമിക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ അതൃപ്തിയോടെയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അതൃപ്തി അറിയിച്ച് പൊതുഭരണ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ രാജ്ഭവനിലേക്ക് കത്തയക്കുകയും ചെയ്തു. ഇതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.