1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Draft of PM Shri freezing letter ready

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

ദോഹ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് മടങ്ങിയെത്തും.

Oil Rate, Coconut Oil Price Kerala, Coconut Oil Price, വെളിച്ചെണ്ണ, കേരളത്തില്‍ വെളിച്ചെണ്ണ വില കുറയും
പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും. ദോഹ സന്ദര്‍ശനത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് മടങ്ങിയെത്തും. ചീഫ് സെക്രട്ടറിയാണ് പദ്ധതി നിര്‍ത്തിവച്ചത് കേന്ദ്രത്തെ അറിയിക്കുന്നത്. ഇന്നോ നാളെയോ ആയിരിക്കും കത്തയക്കുന്നത്. സിപിഐ ഇടഞ്ഞു നിന്നതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.
 
അതേസമയം പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീപദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേരളം തീരുമാനിച്ചാല്‍ സമഗ്ര ശിക്ഷ അഭിയാന്റെ ഫണ്ട് തടയാന്‍ കേന്ദ്രത്തിന് കഴിയും. പഞ്ചാബിനും സമാനമായി കേന്ദ്ര ഫണ്ട് തടഞ്ഞിരുന്നു. പിഎം ശ്രീ നിന്ന് പിന്മാറുന്നുവെന്ന് പഞ്ചാബ് അറിയിച്ചതിന് പിന്നാലെ എസ്എസ് ഏയ്ക്കുള്ള ഫണ്ട് കേന്ദ്രം നടന്നിരുന്നു.
 
515 കോടി രൂപ തടഞ്ഞതോടെ 2024 ജൂലൈ 26ന് പദ്ധതിയില്‍ ചേരാന്‍ പഞ്ചാബ് സന്നദ്ധത അറിയിച്ചു. പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാം എന്നല്ലാതെ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. കരാര്‍ റദ്ദാക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണുള്ളത്. പദ്ധതിക്കെതിരെ സിപിഐ കടുത്ത നിലപാടെടുത്തതോടെ സിപിഎം മുട്ടുമടക്കുകയായിരുന്നു. പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണിയോഗം ഉടന്‍ വിളിക്കും. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ വിമര്‍ശനം തുടരുന്നതിനിടയിലാണ് സിപിഎമ്മിന്റെ നീക്കം.
അടുത്ത ലേഖനം
സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍