1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Dr Kafeel khan wayanad

ദുരന്തത്തില്‍ കേരളം കാണിച്ച ഐക്യം രാജ്യത്തിന് മാതൃകയാണെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍

Dr Kafeel khan
ദുരന്തത്തില്‍ കേരളം കാണിച്ച ഐക്യം രാജ്യത്തിന് മാതൃകയാണെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍. വയനാട്ടിലെ ക്യാമ്പുകളില്‍ കഴിയുന്നവരെ സഹായിക്കാന്‍ തയ്യാറാണെന്നും വയനാടിന്റെ അതിജീവനത്തിന് ഒപ്പം ഉണ്ടാകുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. ദുരന്തത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണാനായി വയനാട്ടില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വയനാട്ടിലെത്തിയ അദ്ദേഹം മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൗണ്‍സിലിംഗ് സഹായം ഉള്‍പ്പെടെയുള്ളവ നല്‍കാനാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍ സന്നദ്ധത അറിയിച്ചത്. 
 
നേരത്തെ ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച സംഭവം പുറംലോകത്ത് എത്തിച്ച വ്യക്തിയാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍. പിന്നാലെ യുപി സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ പ്രതികാര നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
31,850 കോടിയുടെ ഇടപാട്, ബ്രിട്ടീഷ് ടെലികോമിനെ ഏറ്റെടുത്ത് ഭാരതി എയർടെൽ